Thu, 20 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Irregularities

Malappuram

ഓ​ണ​വി​പ​ണി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യാ​ൻ ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ്

മ​ല​പ്പു​റം: ഓ​ണ​ക്കാ​ല​ത്തോ​ട​നു​ബ​ന്ധി​ച്ച് വി​പ​ണി​യി​ലെ ക്ര​മ​ക്കേ​ടു​ക​ൾ ത​ട​യു​ന്ന​തി​നും ഉ​പ​ഭോ​ക്താ​ക്ക​ളെ ചൂ​ഷ​ണ​ങ്ങ​ളി​ൽനി​ന്ന് സം​ര​ക്ഷി​ക്കു​ന്ന​തി​നു​മാ​യി ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ മു​ഴു​വ​ൻ താ​ലൂ​ക്കു​ക​ളി​ലും പ്ര​ത്യേ​ക മി​ന്ന​ൽപ​രി​ശോ​ധ​ന ആ​രം​ഭി​ച്ചു.

അ​ള​വു​തൂ​ക്ക ഉ​പ​ക​ര​ണ​ങ്ങ​ൾ യ​ഥാ​സ​മ​യം മു​ദ്ര​പ​തി​പ്പി​ക്കാ​തെ ഉ​പ​യോ​ഗി​ക്കു​ക, മു​ദ്ര​പ​തി​പ്പി​ച്ച സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ്ഥാ​പ​ന​ത്തി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​തി​രി​ക്കു​ക, അ​ള​വി​ലോ തൂ​ക്ക​ത്തി​ലോ എ​ണ്ണ​ത്തി​ലോ കു​റ​വ് വ​രു​ത്തി വി​ൽ​പ​ന ന​ട​ത്തു​ക, നി​ശ്ച​യി​ച്ച​തി​ലും അ​ധി​ക​വി​ല ഈ​ടാ​ക്കു​ക തു​ട​ങ്ങി​യ നി​യ​മ​ലം​ഘ​ന​ങ്ങ​ൾ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കും.

പാ​ക്ക​റ്റ് ഉ​ത്പ​ന്ന​ങ്ങ​ളി​ൽ നി​ർ​മാ​താ​വി​ന്‍റെ​യോ ഇ​റ​ക്കു​മ​തി ചെ​യ്ത ആ​ളു​ടെ​യോ പൂ​ർ​ണ മേ​ൽ​വി​ലാ​സം, ഉ​ത്പ​ന്ന​ത്തി​ന്‍റെ പേ​ര്, അ​ള​വ്, തൂ​ക്കം, എ​ണ്ണം, പ​ര​മാ​വ​ധി ചി​ല്ല​റ വി​ൽ​പ​ന വി​ല (എം​ആ​ർ​പി), ഒ​രു യൂ​ണി​റ്റി​ന്‍റെ വി​ല (യു​എ​സ്പി), നി​ർ​മാ​ണ തി​യ​തി/​ബെ​സ്റ്റ് ബി​ഫോ​ർ/​യൂ​സ് ബൈ ​ഡേ​റ്റ്, ക​സ്റ്റ​മ​ർ കെ​യ​ർ വി​വ​ര​ങ്ങ​ൾ, ഇ​റ​ക്കു​മ​തി ചെ​യ്ത ഉ​ത്പ​ന്ന​മാ​ണെ​ങ്കി​ൽ നി​ർ​മി​ച്ച രാ​ജ്യ​ത്തി​ന്‍റെ പേ​ര് എ​ന്നി​വ രേ​ഖ​പ്പെ​ടു​ത്താ​തി​രി​ക്കു​ക, പാ​യ്ക്ക​റ്റി​ലെ വി​ല തി​രു​ത്തു​ക​യോ മ​റ​യ്ക്കു​ക​യോ ചെ​യ്യു​ക, ഉ​യ​ർ​ന്ന വി​ല​യു​ടെ സ്റ്റി​ക്ക​ർ പ​തി​ക്കു​ക തു​ട​ങ്ങി​യ​വ​യും പ​രി​ശോ​ധി​ക്കും.

കൂ​ടാ​തെ, എ​ൽ​പി​ജി വി​ത​ര​ണ വാ​ഹ​ന​ങ്ങ​ളി​ൽ തൂ​ക്ക ഉ​പ​ക​ര​ണം സൂ​ക്ഷി​ക്കാ​തി​രി​ക്കു​ക, ഗ്യാ​സ് സി​ലി​ണ്ട​റു​ക​ളി​ൽ തൂ​ക്ക​ക്കു​റ​വ് വ​രു​ത്തു​ക, പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ അ​ള​വി​ൽ കു​റ​വ് വ​രു​ത്തു​ക എ​ന്നി​വ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ലും ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പി​നെ വി​വ​ര​മ​റി​യി​ക്കാം. എ​ൽ​പി​ജി സി​ലി​ണ്ട​റു​ക​ൾ വി​ത​ര​ണ വാ​ഹ​ന​ത്തി​ലെ തൂ​ക്ക ഉ​പ​ക​ര​ണ​ത്തി​ൽ തൂ​ക്കി ബോ​ധ്യ​പ്പെ​ടാ​നും പെ​ട്രോ​ൾ പ​ന്പു​ക​ളി​ൽ വ​കു​പ്പ് മു​ദ്ര​പ​തി​ച്ച അ​ഞ്ച് ലി​റ്റ​ർ അ​ള​വ് പാ​ത്ര​ത്തി​ൽ ഇ​ന്ധ​നം അ​ള​ന്നു ബോ​ധ്യ​പ്പെ​ടാ​നും ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് അ​വ​കാ​ശ​മു​ണ്ട്.

ക​ണ്‍​ട്രോ​ൾ റൂം ​

പൊ​തു​ജ​ന​ങ്ങ​ളി​ൽനി​ന്ന് പ​രാ​തി​ക​ൾ സ്വീ​ക​രി​ക്കു​ന്ന​തി​നാ​യി മ​ഞ്ചേ​രി മി​നി സി​വി​ൽ സ്റ്റേ​ഷ​നി​ലെ ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ ഓ​ഫീ​സി​ൽ 25 വ​രെ ക​ണ്‍​ട്രോ​ൾ റൂം ​പ്ര​വ​ർ​ത്തി​ക്കും. പ​രാ​തി​ക​ൾ അ​റി​യി​ക്കേ​ണ്ട ഫോ​ണ്‍ ന​ന്പ​റു​ക​ൾ:

ക​ണ്‍​ട്രോ​ൾ റൂം: 0483 2766157. ​ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ (ജ​ന​റ​ൽ): 8281698093.
ഡെ​പ്യൂ​ട്ടി ക​ണ്‍​ട്രോ​ള​ർ (ഫ്ള​യിം​ഗ് സ്ക്വാ​ഡ്): 8281698103.
ഏ​റ​നാ​ട് (അ​സി​സ്റ്റ​ന്‍റ് ക​ണ്‍​ട്രോ​ള​ർ): 0483 2766157. 8281698094.
ഇ​ൻ​സ്പെ​ക്ട​ർ സ​ർ​ക്കി​ൾ- 2
മ​ഞ്ചേ​രി: 82816995. നി​ല​ന്പൂ​ർ: 04931 223114. 8281698101.
തി​രൂ​ര​ങ്ങാ​ടി: 0494 2464445. 8281698098. തി​രൂ​ർ 1 - 2: 0494 2422800. 8281698096. 8281698097.
പൊ​ന്നാ​നി: 0494 2665434. 8281698099. കൊ​ണ്ടോ​ട്ടി: 0483 2714788. 9400064089.

 

National

പരീക്ഷാ ക്രമക്കേടുകളിൽ സർക്കാർ ധവളപത്രം പുറത്തിറക്കണം; പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു ക​​​​ത്തെ​​​​ഴു​​​​തി ദി​​​​ഗ്‌​​​​വി​​​​ജ​​​​യ് സിം​​​​ഗ്

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക​​​​ഴി​​​​ഞ്ഞ എ​​​​ട്ടു വ​​​​ർ​​​​ഷ​​​​ത്തി​​​​നി​​​​ടെ ദേ​​​​ശീ​​​​യ പ​​​​രീ​​​​ക്ഷാ ഏ​​​​ജ​​​​ൻ​​​​സി (എ​​​​ൻ​​​​ടി​​​​എ) ന​​​​ട​​​​ത്തി​​​​യ പ​​​​രീ​​​​ക്ഷ​​​​ക​​​​ളി​​​​ൽ സം​​​​ഭ​​​​വി​​​​ച്ച ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ലും ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലും സ​​​​ർ​​​​ക്കാ​​​​ർ ധ​​​​വ​​​​ള​​​​പ​​​​ത്രം പു​​​​റ​​​​ത്തി​​​​റ​​​​ക്ക​​​​ണ​​​​മെ​​​​ന്നാ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട് വി​​​​ദ്യാ​​​​ഭ്യാ​​​​സ പാ​​​​ർ​​​​ല​​​​മെ​​​​ന്‍റ​​​​റി സ​​​​മി​​​​തി അ​​​​ധ്യ​​​​ക്ഷ​​​​നും മു​​​​തി​​​​ർ​​​​ന്ന കോ​​​​ണ്‍ഗ്ര​​​​സ് നേ​​​​താ​​​​വു​​​​മാ​​​​യ ദി​​​​ഗ്‌​​​​വി​​​​ജ​​​​യ് സിം​​​​ഗ് പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​ക്കു ക​​​​ത്തെ​​​​ഴു​​​​തി.

പ​​​​രീ​​​​ക്ഷാ​​​​ ന​​​​ട​​​​ത്തി​​​​പ്പി​​​​ലെ തു​​​​ട​​​​ർ​​​​ച്ച​​​​യാ​​​​യ വി​​​​വാ​​​​ദ​​​​ങ്ങ​​​​ളു​​​​ടെ പ​​​​ശ്ചാ​​​​ത്ത​​​​ല​​​​ത്തി​​​​ൽ ഭ​​​​ര​​​​ണ​​​​കൂ​​​​ട​​​​ത്തി​​​​ന്മേ​​​​ലു​​​​ള്ള വി​​​​ശ്വാ​​​​സം വീ​​​​ണ്ടെ​​​​ടു​​​​ക്കാ​​​​ൻ ധ​​​​വ​​​​ള​​​​പ​​​​ത്രം അ​​​​നി​​​​വാ​​​​ര്യ​​​​മാ​​​​ണെ​​​​ന്ന് ക​​​​ത്തി​​​​ൽ അ​​​​ദ്ദേ​​​​ഹം ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി.

നീ​​​​റ്റ്-​​​​യു​​​​ജി പ​​​​രീ​​​​ക്ഷ റ​​​​ദ്ദാ​​​​ക്കി​​​​യ​​​​ത് ല​​​​ക്ഷ​​​​ക്ക​​​​ണ​​​​ക്കി​​​​നു വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ളു​​​​ടെ മാ​​​​ന​​​​സി​​​​കാ​​​​രോ​​​​ഗ്യ​​​​ത്തെ ഗു​​​​രു​​​​ത​​​​ര​​​​മാ​​​​യി ബാ​​​​ധി​​​​ച്ച സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ൽ മു​​​​ന്പു​​​​ണ്ടാ​​​​യ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളും ചോ​​​​ദ്യ​​​​പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​ക​​​​ളും എ​​​​ങ്ങ​​​​നെ​​​​യാ​​​​ണ് അ​​​​ന്വേ​​​​ഷി​​​​ച്ച​​​​തെ​​​​ന്ന് വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് വ്യ​​​​ക്ത​​​​മാ​​​​ക്കി​​​​ക്കൊ​​​​ടു​​​​ക്കേ​​​​ണ്ട​​​​തു​​​​ണ്ട്.

മു​​​​ൻ പേ​​​​പ്പ​​​​ർ ചോ​​​​ർ​​​​ച്ച​​​​ക​​​​ളു​​​​മാ​​​​യി ബ​​​​ന്ധ​​​​പ്പെ​​​​ട്ടു​​​​ള്ള കേ​​​​സു​​​​ക​​​​ളു​​​​ടെ പൊ​​​​തു​​​​രേ​​​​ഖ​​​​ക​​​​ളൊ​​​​ന്നും ല​​​​ഭ്യ​​​​മ​​​​ല്ലെ​​​​ന്നും 2024ൽ ​​​​റ​​​​ദ്ദാ​​​​ക്ക​​​​പ്പെ​​​​ട്ട യു​​​​ജി​​​​സി-​​​​നെ​​​​റ്റ് പ​​​​രീ​​​​ക്ഷ​​​​യി​​​​ൽ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ൾ ന​​​​ട​​​​ന്നി​​​​ട്ടി​​​​ല്ലെ​​​​ന്ന് സി​​​​ബി​​​​ഐ ക്ലോ​​​​ഷ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ട് സ​​​​മ​​​​ർ​​​​പ്പി​​​​ച്ച​​​​തും ദിഗ‌്‌ വി​​​​ജ​​​​യ് സിം​​​​ഗ് ക​​​​ത്തി​​​​ൽ പ​​​​രാ​​​​മ​​​​ർ​​​​ശി​​​​ച്ചു.

ക്ലോ​​​​ഷ​​​​ർ റി​​​​പ്പോ​​​​ർ​​​​ട്ടി​​​​നെ സം​​​​ബ​​​​ന്ധി​​​​ച്ചു ഡ​​​​ൽ​​​​ഹി കോ​​​​ട​​​​തി രേ​​​​ഖാ​​​​മൂ​​​​ലം വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ട​​​​പ്പോ​​​​ൾ സി​​​​ബി​​​​ഐ കൂ​​​​ടു​​​​ത​​​​ൽ സ​​​​മ​​​​യം ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു​​​​വെ​​​​ന്നും വി​​​​ശ​​​​ദീ​​​​ക​​​​ര​​​​ണം ന​​​​ൽ​​​​കു​​​​ന്ന​​​​തി​​​​ൽ സി​​​​ബി​​​​ഐ എ​​​​ടു​​​​ക്കു​​​​ന്ന കാ​​​​ല​​​​താ​​​​മ​​​​സം ഇ​​​​ന്ത്യ​​​​യി​​​​ലെ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്കി​​​​ട​​​​യി​​​​ൽ ദോ​​​​ഷ​​​​ക​​​​ര​​​​മാ​​​​യ സ​​​​ന്ദേ​​​​ശം ന​​​​ൽ​​​​കു​​​​ന്നു​​​​വെ​​​​ന്നും എം​​​​പി ചൂ​​​​ണ്ടി​​​​ക്കാ​​​​ട്ടി​.

2024 യു​​​​ജി​​​​സി-​​​​നെ​​​​റ്റ് പ​​​​രീ​​​​ക്ഷാ ചോ​​​ദ്യ​​​പേ​​​പ്പ​​​ർ ചോ​​​​ർ​​​​ച്ച​​​​യി​​​​ൽ മു​​​​ഖ്യ​​​പ്ര​​​​തി​​​​യാ​​​​യി​​​​രു​​​​ന്ന സ​​​​ഞ്ജീ​​​​വ് കു​​​​മാ​​​​ർ എ​​​​ന്ന​​​​റി​​​​യ​​​​പ്പെ​​​​ടു​​​​ന്ന മു​​​​ഖി​​​​യ ജാ​​​​മ്യം നേ​​​​ടി പു​​​​റ​​​​ത്താ​​​​ണു​​​​ള്ള​​​​തെ​​​​ന്നും ഈ ​​​​കാ​​​​ര​​​​ണ​​​​ങ്ങ​​​​ളെ​​​​ല്ലാം കൊ​​​​ണ്ട് എ​​​​ൻ​​​​ടി​​​​എ രൂ​​​​പീ​​​​ക​​​​രി​​​​ച്ച​​​​തി​​​​നു​​​ശേ​​​​ഷ​​​​മു​​​​ള്ള പ​​​​രീ​​​​ക്ഷാ​​​ ക്ര​​​​മ​​​​ക്കേ​​​​ടു​​​​ക​​​​ളി​​​​ലും ആ​​​​രേ​​​​യൊ​​​​ക്കെ അ​​​​റ​​​​സ്റ്റ് ചെ​​​​യ്തു എ​​​​ന്ന​​​​തു​​​ൾ​​​​പ്പെ​​​​ടെ ധ​​​​വ​​​​ള​​​​പ​​​​ത്രം പു​​​​റ​​​​ത്തി​​​​റ​​​​ക്ക​​​ണം-​​​ക​​​ത്തി​​​ൽ ​ദി​​​ഗ്‌​​​വി​​​ജ​​​യ് സിം​​​​ഗ് ആ​​​​വ​​​​ശ്യ​​​​പ്പെ​​​​ട്ടു.

District News

സി​ബി​എ​സ്ഇ പ​രീ​ക്ഷാ ക്ര​മ​ക്കേ​ട്: ക​ണ്ണ​മ്പ്ര​യി​ൽ കോ​ൺ​ഗ്ര​സ് പ്ര​തി​ഷേ​ധം

വ​ട​ക്ക​ഞ്ചേ​രി: രാ​ജ്യ​ത്തെ വി​ദ്യാ​ർ​ഥി​ക​ളെ വ​ഞ്ചി​ച്ച കേ​ന്ദ്ര മ​ന്ത്രി ധ​ർ​മേ​ന്ദ്ര പ്ര​ധാ​ൻ രാ​ജി​വ​യ്ക്ക​ണ​മെ​ന്നും സി​ബി​എ​സ്ഇ പ​രീ​ക്ഷ ക്ര​മ​ക്കേ​ടി​ൽ ജു​ഡീ​ഷ്യ​ൽ അ​ന്വേ​ഷ​ണം ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ൺ​ഗ്ര​സ് ക​ണ്ണ​മ്പ്ര മ​ണ്ഡ​ലം ക​മ്മ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പ്ര​തി​ഷേ​ധ പ്ര​ക​ട​ന​വും പൊ​തു​യോ​ഗ​വും ന​ട​ത്തി.

ബ്ലോക്ക് പ്രസിഡന്‍റ് അ​ഡ്വ.​എം. ദി​ലീ​പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റ് സു​ദേ​വ​ൻ കൊ​ട്ടേ​ക്കാ​ട് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. കെ.​സ​ന്തോ​ഷ്, കെ.​സു​ധാ​ക​ര​ൻ, മാ​ധ​വ​ൻ, ക​രു​ണാ​ക​ര​ൻ, ജോ​സ് മാ​സ്റ്റ​ർ,ടി. ​മോ​ഹ​ൻ​ദാ​സ്, ജോ​ൺ മ​ങ്ങോ​ട്,വി. ​എ​ൽ. കൃ​ഷ്ണ​ൻ പ്ര​സം​ഗി​ച്ചു.

National

സിബിഎസ്ഇ മൂല്യനിർണയത്തിൽ അപാകത ആരോപിച്ച് എൻഎസ്‌യുഐ ഹൈക്കോടതിയിൽ

ന്യൂ​​​ഡ​​​ൽ​​​ഹി: സി​​​ബി​​​എ​​​സ്ഇ 12-ാം ക്ലാ​​​സ് പ​​​രീ​​​ക്ഷ​​​യി​​​ലെ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​ന് ഉ​​​പ​​​യോ​​​ഗി​​​ച്ച ഓ​​​ണ്‍ സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് (ഒ​​​എ​​​സ്എം) സം​​​വി​​​ധാ​​​ന​​​ത്തി​​​ൽ സാ​​​ങ്കേ​​​തി​​​ക പ​​​രാ​​​ജ​​​യ​​​വും ക്ര​​​മ​​​ക്കേ​​​ടും ആ​​​രോ​​​പി​​​ച്ച് നാ​​​ഷ​​​ണ​​​ൽ സ്റ്റു​​​ഡ​​​ന്‍റ്സ് യൂ​​​ണി​​​യ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ (എ​​​ൻ​​​എ​​​സ്‌​​​യു​​​ഐ) ഡ​​​ൽ​​​ഹി ഹൈ​​​ക്കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ചു.

പ​​​രീ​​​ക്ഷാ പേ​​​പ്പ​​​റു​​​ക​​​ൾ ന​​​ഷ്‌​​​ട​​​പ്പെ​​​ടു​​​ക​​​യോ അ​​​വ്യ​​​ക്ത​​​മാ​​​കു​​​ക​​​യോ തെ​​​റ്റാ​​​യ രീ​​​തി​​​യി​​​ൽ മൂ​​​ല്യ​​​നി​​​ർ​​​ണ​​​യം ന​​​ട​​​ത്തു​​​ക​​​യോ ചെ​​​യ്ത​​​തു​​​വ​​​ഴി മാ​​​ർ​​​ക്ക് ന​​​ഷ്‌​​​ട​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് ന​​​ഷ്‌​​​ട​​​പ​​​രി​​​ഹാ​​​ര മാ​​​ർ​​​ക്ക് (കോ​​​ന്പ​​​ൻ​​​സേ​​​റ്റ​​​റി മാ​​​ർ​​​ക്ക്) ന​​​ൽ​​​കാ​​​ൻ കോ​​​ട​​​തി നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നാ​​​വ​​​ശ്യ​​​പ്പെ​​​ട്ട് എ​​​ൻ​​​എ​​​സ്‌​​​യു​​​ഐ ദേ​​​ശീ​​​യ പ്ര​​​സി​​​ഡ​​​ന്‍റ് വി​​​നോ​​​ദ് ജാ​​​ഖ​​​റാ​​​ണ് കോ​​​ട​​​തി​​​യെ സ​​​മീ​​​പി​​​ച്ച​​​ത്.

കൂ​​​ടാ​​​തെ ഓ​​​ണ്‍സ്ക്രീ​​​ൻ മാ​​​ർ​​​ക്കിം​​​ഗ് സം​​​വി​​​ധാ​​​ന​​​ത്തി​​​നെ​​​തി​​​രേ വ്യാ​​​പ​​​ക​​​മാ​​​യി ഉ​​​യ​​​ർ​​​ന്ന ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ൾ സം​​​ബ​​​ന്ധി​​​ച്ച ആ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് സ്വ​​​ത​​​ന്ത്ര അ​​​ന്വേ​​​ഷ​​​ണം ന​​​ട​​​ത്താ​​​ൻ നി​​​ർ​​​ദേ​​​ശി​​​ക്ക​​​ണ​​​മെ​​​ന്നും ഹ​​​ർ​​​ജി​​​യി​​​ൽ ആ​​​വ​​​ശ്യ​​​പ്പെ​​​ടു​​​ന്നു.

Kerala

ശബരിമല നെ​യ്യ് ക്ര​മ​ക്കേ​ടു​ക​ള്‍ ത​ട​യാ​ന്‍ ബാ​ര്‍​കോ​ഡും ഡി​ജി​റ്റ​ല്‍ മീ​റ്റ​റുമായി ദേ​വ​സ്വം ബോ​ര്‍​ഡ്

കൊ​​​ച്ചി: ശ​​​ബ​​​രി​​​മ​​​ല സ​​​ന്നി​​​ധാ​​​ന​​​ത്തെ ആ​​​ടി​​​യ ശി​​​ഷ്ടം നെ​​​യ്യ് ക്ര​​​മ​​​ക്കേ​​​ടു​​​ക​​​ള്‍ ത​​​ട​​​യാ​​​ന്‍ ബാ​​​ര്‍ കോ​​​ഡും ഡി​​​ജി​​​റ്റ​​​ല്‍ മീ​​​റ്റ​​​റും ഒ​​​രു​​​ക്കു​​​മെ​​​ന്ന് ദേ​​​വ​​​സ്വം ബോ​​​ര്‍​ഡ് ഹൈ​​​ക്കോ​​​ട​​​തി​​​യി​​​ല്‍ അ​​​റി​​​യി​​​ച്ചു.

പ്ര​​​സാ​​​ദ ക​​​വ​​​റു​​​ക​​​ളി​​​ല്‍ ബാ​​​ര്‍​കോ​​​ഡ് പ​​​തി​​​പ്പി​​​ക്കു​​​ക​​​യും വി​​​ത​​​ര​​​ണ സ​​​മ​​​യ​​​ത്ത് ഇ​​​ത് സ്‌​​​കാ​​​ന്‍ ചെ​​​യ്ത് ബി​​​ല്ലിം​​​ഗ് ന​​​ട​​​ത്തു​​​ക​​​യും ചെ​​​യ്യും. ഭ​​​ക്ത​​​ര്‍ സ​​​മ​​​ര്‍​പ്പി​​​ക്കു​​​ന്ന നെ​​​യ്യ് അ​​​ള​​​ക്കു​​​ന്ന​​​തി​​​നും സം​​​ഭ​​​ര​​​ണ ടാ​​​ങ്കു​​​ക​​​ളി​​​ലേ​​​ക്ക് മാ​​​റ്റു​​​ന്ന​​​തി​​​നും പൈ​​​പ്പ് ലൈ​​​നു​​​ക​​​ളി​​​ല്‍ ഡി​​​ജി​​​റ്റ​​​ല്‍ മീ​​​റ്റ​​​റു​​​ക​​​ള്‍ സ്ഥാ​​​പി​​​ക്കും.

റി​​​പ്പോ​​​ര്‍​ട്ട് പ​​​രി​​​ശോ​​​ധി​​​ക്കു​​​ന്ന​​​തി​​​ന് ശ​​​ബ​​​രി​​​മ​​​ല സ്‌​​​പെ​​​ഷ​​​ല്‍ ക​​​മ്മീ​​ഷ​​​ണ​​​ര്‍​ക്കും അ​​​മി​​​ക്ക​​​സ് ക്യൂ​​​റി​​​ക്കും സ​​​മ​​​യം അ​​​നു​​​വ​​​ദി​​​ച്ച കോ​​​ട​​​തി, വി​​​ഷ​​​യം വ്യാ​​​ഴാ​​​ഴ്ച പ​​​രി​​​ഗ​​​ണി​​​ക്കാ​​​ന്‍ മാ​​​റ്റി.

അ​​​രി​​​വ​​​ഞ്ചി​​​ക​​​ളി​​​ല്‍ പ​​​ണ​​​വും നി​​​ക്ഷേ​​​പി​​​ക്കു​​​ന്ന​​​ത് ത​​​ട​​​യും. പ​​​ക​​​രം ഫ്ലൈ ​​​ഓ​​​വ​​​ര്‍ മാ​​​തൃ​​​ക​​​യി​​​ല്‍ ഗോ​​​ഡൗ​​​ണി​​​ലേ​​​ക്ക് അ​​​രി നേ​​​രി​​​ട്ടെ​​​ത്തു​​​ന്ന സം​​​വി​​​ധാ​​​ന​​​മൊ​​​രു​​​ക്കും. സി​​​സി​​​ടി​​​വി കാ​​​മ​​​റ​​​ക​​​ളും ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​രു​​​ടെ സാ​​​ന്നി​​​ധ്യ​​​വും ഉ​​​റ​​​പ്പാ​​​ക്കും. ഭ​​​ക്ത​​​ര്‍​ക്കി​​​ട​​​യി​​​ലൂ​​​ടെ​​​യു​​​ള്ള ട്രാ​​​ക്ട​​​ര്‍ യാ​​​ത്ര ഒ​​​ഴി​​​വാ​​​ക്കി, പ്ര​​​സാ​​​ദം കൗ​​​ണ്ട​​​റു​​​ക​​​ളി​​​ല്‍ എ​​​ത്തി​​​ക്കാ​​​ന്‍ ശ​​​ബ്ദ​​​മ​​​ലി​​​നീ​​​ക​​​ര​​​ണം ഇ​​​ല്ലാ​​​ത്ത ഇ​​​ല​​​ക്ട്രി​​​ക് ബ​​​ഗ്ഗി​​​ക​​​ള്‍ പ​​​രി​​​ഗ​​​ണി​​​ക്കും.

ശ​​​ബ​​​രി​​​മ​​​ല, പ​​​മ്പ, നി​​​ല​​​യ്ക്ക​​​ല്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ല്‍ പ്ര​​​സാ​​​ദ​​​വും അ​​​സം​​​സ്‌​​​കൃ​​​ത വ​​​സ്തു​​​ക്ക​​​ളും സൂ​​​ക്ഷി​​​ക്കാ​​​ന്‍ ആ​​​ധു​​​നി​​​ക വെ​​​യ​​​ര്‍​ഹൗ​​​സിം​​​ഗ് സം​​​വി​​​ധാ​​​നം ഒ​​​രു​​​ക്കും.

Latest News

Corehub Up